കാഴ്ചപ്പാടും ദൗത്യവും
വ്യക്തവും സുതാര്യവുമായ കാഴ്ചപ്പാടാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിനുള്ളത്.പ്രാദേശിക സർക്കാറുകൾക്ക് ലഭിച്ച ഭരണപരമായ അധികാരങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും ജനകീയ പങ്കാളിത്തവും നാടിന്‍റെ ഭൗതിക സാഹചര്യങ്ങളിൽ വിസ്മയകരമായ പുരോഗതി ആണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പുരോഗതി ലക്ഷം വെക്കുന്നു. ജലവിഭവം സംരക്ഷിക്കാനുള്ള പൂർണമായ ഉത്തരവാദിത്വം ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ ജലസ്രോതസ്സുകൾ മലിനമാക്കാതെ നീർത്തടങ്ങളെ സംരക്ഷിക്കുകയും അവയെ പുനരുജീവിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ, ഭവനരഹിത കരുവാരക്കുണ്ട് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പി എം എ വൈ, പി എം ജൻമൻ എന്നിവയിലൂടെ സമ്പൂർണ്ണ ഭൂരഹിത- ഭവനരഹിത പഞ്ചായത്ത് എന്ന മഹത്തായ ഉദ്ദേശവും, കരുവാരകുണ്ടിലെ ടൂറിസം മേഖലയെയും, പാരമ്പര്യ കലാരൂപങ്ങളെയും, സാംസ്കാരിക പൈതൃകത്തെയും, സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് അതുവഴി കേരളത്തിലെ മികച്ച ടൂറിസം ഹബ്ബായി നാടിനെ ഉയർത്തിക്കൊണ്ടു വരിക, എന്നും വനിതകൾക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വനിതാ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അതുവഴി വനിതാ ശാക്തീകരണം സാധ്യമാക്കുന്നതിനും, നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ ആധുനിക രീതിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ പരിശീലിപ്പിച്ച് വിജ്ഞാന മേഖലയിൽ പുതിയ കാൽവെപ്പ് നടത്തി AI വില്ലേജ് എന്ന നൂതന ചിന്തയിലേക്ക് കരുവാരകുണ്ടിനെ മാറ്റിയെടുക്കുന്നതിനും വന്യമൃഗ ശല്യത്തെയും മറ്റു പ്രതിസന്ധികളെയും തരണം ചെയ്തു കാർഷികവൃത്തിയിൽ ഏർപ്പെടുന്ന കരുവാരകുണ്ടിന്‍റെ നട്ടെല്ലായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ രീതിയിൽ ശാശ്വത പരിഹാരം കാണുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞകാലങ്ങളിൽ പരിഗണിക്കപ്പെടാതെ പോയ നാടിന്‍റെ സമസ്ത തലങ്ങളും ഉൾക്കൊള്ളിച്ച് അയൽ സഭകളുടെയും കർമ്മസമിതികളുടെയും ഗ്രാമസഭകളുടെയും നിർദ്ദേശങ്ങൾ പരമാവധി പരിഗണിച്ചുകൊണ്ട് പരമാവധി കാര്യക്ഷമവും സുതാര്യവുംആയ വികസന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും കരുവാരകുണ്ടിനെ പൊതുുഗപ്പിറവിയിലേക്ക് ഒരു കാൽവെപ്പ് നടത്താനും ഭരണസമിതി ലക്ഷ്യം വെക്കുന്നു.